ജില്ലയില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്ബുകള്‍ തുറന്നു

ജില്ലയില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്ബുകള്‍ തുറന്നു

കോഴിക്കോട്​: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്ബുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 14 ക്യാമ്ബും കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാമ്ബുമാണ് തുറന്നത്. 418 പേരാണ് വിവിധ ക്യാമ്ബുകളില്‍ കഴിയുന്നത് . കോഴിക്കോട് താലൂക്കില്‍ 14 സ്ഥലങ്ങളിലാണ് ക്യാമ്ബ് തുറന്നത്. 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കച്ചേരി, പുതിയങ്ങാടി, പന്തീരാങ്കാവ്, നെല്ലിക്കോട്, ചേവായൂര്‍, വളയനാട്, കസബ, കുറ്റിക്കാട്ടൂര്‍, വേങ്ങേരി വില്ലേജുകളിലാണ് ക്യാമ്ബ് തുറന്നത്. താമരശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കൊയിലാണ്ടി താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോതമംഗലം ജി.എല്‍പി സ്‌കൂളില്‍ ഒരു ക്യാമ്ബ് തുറന്നു. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ള 18 പേരാണ് ക്യാമ്ബിലുള്ളത്. പത്ത് പുരുഷന്മാരും എട്ട് സ്ത്രീകളുമാണുള്ളത്. വടകര താലൂക്കില്‍ ആളുകളെ ക്യാമ്ബിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!