ഉത്രവധക്കേസിൽ പ്രതിക്ക് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും സർക്കാർ അപ്പീലിന് പോകണമെന്നും കെ സുരേന്ദ്രൻ

ഉത്രവധക്കേസിൽ പ്രതിക്ക് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും സർക്കാർ അപ്പീലിന് പോകണമെന്നും കെ സുരേന്ദ്രൻ

ഉത്രവധക്കേസിൽ പ്രതിക്ക് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും സർക്കാർ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരായിരിക്കാൻ ഈ കേസിൽ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആ​ഗ്രഹമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിത്.ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. വധശിക്ഷനൽകേണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട് സുരേന്ദ്രൻ പറഞ്ഞു.

Leave A Reply
error: Content is protected !!