ലംഖിപൂർ അക്രമങ്ങൾ ; അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ; രാഷ്ട്രപതിയെ സന്ദർശിച്ചു

ലംഖിപൂർ അക്രമങ്ങൾ ; അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ; രാഷ്ട്രപതിയെ സന്ദർശിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ തൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി റാം നാഥ്‌ കോവിന്ദിനെ സന്ദർശിച്ചു.ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിംഗ് ജഡ്ജിമാര്‍ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

കേന്ദ്രവുമായി വിഷയം സംസാരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിൽ ‘സംഭവ സ്ഥലത്തുണ്ടായിരുന്നില്ല ‘ എന്നാണ് ആശിഷ് ആദ്യം മൊഴി നൽകിയത് . തുടർന്നുള്ള ചോദ്യങ്ങളിൽ ലഭിച്ച മറുപടികളിൽ മിശ്രയുടെ അവകാശവാദങ്ങൾ പോലീസ് പൊളിച്ചടുക്കി.

Leave A Reply
error: Content is protected !!