കെ സുരേന്ദ്രന് ഇത് ഒളിയമ്പുകളുടെ സീസൺ

കെ സുരേന്ദ്രന് ഇത് ഒളിയമ്പുകളുടെ സീസൺ

കെ സുരേന്ദ്രന് ഇത് ഒളിയമ്പുകളുടെ സീസണാണ്. അല്ലെങ്കിലേ തെരഞ്ഞെടുപ്പിൽ സംപൂജ്യമായതിന്റെ തെറി വിളികൾ അവസാനിച്ചിട്ടില്ല അതിന് ഇടയ്ക്കാണ് ഈ ഒളിയമ്പ്. ബിജെപി നേതാക്കമാരിൽ ഒരു വിഭാഗം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന അതൃപ്തിയാണ് ഇപ്പോൾ കെ സുരേന്ദ്രനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നതിനിടെ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സ്വയം പദവികളിൽ അഭിരമിക്കാതെ മറ്റുള്ളവരെ കൈപിടിച്ച് ഉയർത്താൻ നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വതയെന്നും
പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പുനഃസംഘടനയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒരു വിഭാഗം രംഗത്തുവന്ന പശ്ചാത്താലത്തിൽ കൂടിയാണ് എം ടി രമേശിൻ്റെ പരോക്ഷ വിമർശനം. ജയപ്രകാശ് നാരായണൻ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം. ഇന്ന് മാത്രമല്ല ഇതിന് മുന്പും ബിജെപി നേതൃത്വത്തിന് എതിരെ എം ടി രമേശ് രംഗത് വന്നിരുന്നു.

അധികാരത്തിൻ്റെ സുഖ ശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം മറക്കുന്നുവെന്ന വിമർശനവും ദിവസങ്ങൾക്ക് മുൻപ് എം ടി രമേശ് നടത്തിയിരുന്നു. എന്നാൽ പുനർസംഘടനയ്ക്ക് മുൻപ് കെ സുരേന്ദ്രൻ എതിരെ കടുത്ത വിമര്ശനങ്ങളാണ് ഉയർന്നു വന്നത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന്‌ കെ സുരേന്ദ്രൻ മാറിനിൽക്കണമെന്ന ആവശ്യമായി മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ രംഗത് എത്തിയിരുന്നു. നിഷ്‌ക്രിയരും നിസ്സംഗരുമായി പ്രവ‍ർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോൾ ബിജെപിക്ക് ഉള്ളത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ശോഭാ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. പുരാണ കഥകളെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്‌ളാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍മിപ്പിച്ചാണ് ശോഭയുടെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . എന്തയാലും ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതോടെ കേരളത്തിലെ ബിജെപിപാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമാകുകയാണ്. എന്തായാലും സംസ്ഥാന ബിജെപി നേതൃത്വത്തോട് ശോഭ സുരേന്ദ്രൻ ഇടഞ്ഞ് തന്നെ നിൽക്കുകയാണ്.

കെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലെ ഏറ്റവും ശക്തയായ നേതാവായ ശോഭ സുരേന്ദ്രന് ഇനി ഒന്നുകില്‍ സംസ്ഥാന നേതൃത്വത്തിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ നിശബ്ദമായി പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വരും. ഇനി വരും ദിവസങ്ങളിൽ അറിയാം എന്ത് തീരുമാനം ആയിരിക്കും എടുക്കുക എന്നത്. അതേസമയം പുനഃസംഘടനയിലെ വെട്ടിനിരത്തലിൽ വി മുരളീധരൻ–-സുരേന്ദ്രൻ സംഘത്തിനെതിരെ ബിജെപിയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. കെ സുരേന്ദ്രൻ പ്രസിഡന്റായശേഷം സഹഭാരവാഹികളെ നിയമിച്ചതുപോലും ഏകപക്ഷീയമായാണ്‌. ജനറൽ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്നും ദേശീയ എക്‌സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി. പി കെ കൃഷ്‌ണദാസിനേയും എക്‌സിക്യൂട്ടീവ്‌ ക്ഷണിതാവാക്കി തരംതാഴ്‌ത്തി. അത് മാത്രമല്ല ഒ രാജഗോപാലിനേയും തഴഞ്ഞു. അഞ്ച്‌ ജില്ലാ പ്രസിഡന്റുമാരെ മാറ്റി ഇഷ്ടക്കാരെ നിയമിച്ചു ഏതൊക്കെയാണ് ബിജെപിയ്ക്ക് എതിരെ ഉയർന്നു വരുന്ന പ്രധാന ആരോപണം. പുനർസംഘടന വിഷയത്തിൽ അതൃപ്തി അറിയിച്ച് കൊണ്ട് നിരവധി മുതിർന്ന ബിജെപി നേതാക്കളാണ് രംഗത് എത്തിയും അതേസമയം ഇനിയും നേതാക്കൾ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തന്നെ നിലനിൽക്കുകയാണ്. എന്തയാലും പുനർസംഘടന വിഷയത്തിൽ ശോഭ സുരേന്ദ്രന്റെ പ്രതികരണം വന്നതോടെ ബിജെപിയിൽ ഇനിയും ഭിന്നത രൂക്ഷമാകാനുള്ള സാധ്യകൾ തള്ളിക്കളയാനാകില്ല.

അതേസമയം ബിജെപി ഭിന്നതയിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി എ. കെ നസീര്‍ രംഗത്ത് എത്തിയിരിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നടപടിയില്ലെന്ന് വ്യക്തമാക്കിയ നസീര്‍ നേതൃത്വത്തിനെ വിശ്വാസമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം നസീറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അത് മാത്രമല്ല നസീറിന് പുറമെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്തായാലും പുനർസംഘടന വിഷയത്തിൽ ബിജെപിൽ പോര് കനക്കുകയാണ് ഇനിയും നേതാക്കൾ മുന്നണി വിട്ടു പോകുമോ എന്ന ആശങ്കയും നില നിൽകുണ്ട്. അതോടൊപ്പം ഇനീയും നേതാക്കൾ കെ സുരേന്ദ്രന് എതിരെ രംഗത്ത് എത്താനുള്ള സാധ്യതകൾ തള്ളികളയാനാകില്ല.

Leave A Reply
error: Content is protected !!