അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം; നിയമ നിര്‍മ്മാണം പരിഗണനയിൽ; വി ശിവൻകുട്ടി

അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം; നിയമ നിര്‍മ്മാണം പരിഗണനയിൽ; വി ശിവൻകുട്ടി

സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.കേരളാ ഹൈക്കോടതി ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം 20,000/-, 15,000/-, 10,000/- രൂപ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

അൺ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് നല്‍കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം തൊഴിൽ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!