കനത്ത മഴയില്‍ വീടുകള്‍ക്ക് നാശനഷ്​ടം

കനത്ത മഴയില്‍ വീടുകള്‍ക്ക് നാശനഷ്​ടം

പാലേരി: കനത്ത മഴയില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്​ടം. കടിയങ്ങാട് കരിങ്കണ്ണിയില്‍ നിസാമും കുടുംബവും താമസിക്കുന്ന പന്ത്രണ്ടാം വാര്‍ഡിലെ പുഴിങ്ങോട്ടുമ്മല്‍ വീടിനാണ് അപകടം. മണ്ണിടിഞ്ഞ് വീടി​ന്‍െറ ചുമര്‍ തകരുകയായിരുന്നു. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലും പാലേരി വില്ലേജ് ഓഫിസര്‍ക്കും പരാതി നല്‍കി.

പേരാമ്ബ്ര മീറങ്ങാട്ട്‌ കാര്‍ത്യായനിയുടെ വീട്ടിലേക്ക് സമീപവാസിയുടെ കൈയ്യാല ഇടിഞ്ഞു വീണ് വീട് ഭീഷണിയിലായി. ഇതോടെ പിന്‍വശത്തുകൂടിയുള്ള വഴിയും അടഞ്ഞു കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്.

Leave A Reply
error: Content is protected !!