ക​ന​ത്ത​മ​ഴ​യി​ല്‍ കോ​ഴി​ക്കോ​ട് നഗരം വെ​ള്ള​ക്കെ​ട്ടി​ലാ​യി

ക​ന​ത്ത​മ​ഴ​യി​ല്‍ കോ​ഴി​ക്കോ​ട് നഗരം വെ​ള്ള​ക്കെ​ട്ടി​ലാ​യി

കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യി​ല്‍ ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യി. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ്സ​പ്പെ​ട്ടു.മാ​വൂ​ര്‍ റോ​ഡ് ജ​ങ്​​ഷ​ന്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി, മി​ഠാ​യി​ത്തെ​രു​വ്, സ്​​റ്റേ​ഡി​യം ജ​ങ്​​ഷ​ന്‍, രാ​ജാ​ജി​റോ​ഡ്, കോ​ട്ടൂ​ളി, പൊ​റ്റ​മ്മ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. പു​തി​യ ബ​സ്​​സ്​​റ്റാ​ന്‍​ഡി​ലും വെ​ള്ളം ക​യ​റി. ചെ​റി​യ റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച്‌​ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. സൈ​ല​ന്‍സ​റി​ലും എ​ന്‍​ജി​നി​ലും വെ​ള്ളം ക​യ​റി പ​ല വാ​ഹ​ന​ങ്ങ​ളും നി​ന്നു​പോ​യി. മി​നി ബൈ​പാ​സി​ല്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി മു​ത​ല്‍ സ​രോ​വ​രം വ​രെ റോ​ഡി​ല്‍ വെ​ള്ളം നി​റ​ഞ്ഞു.

Leave A Reply
error: Content is protected !!