മകൾക്ക് ജന്മദിനാശംസയുമായി നടൻ കൃഷ്ണകുമാര്‍

മകൾക്ക് ജന്മദിനാശംസയുമായി നടൻ കൃഷ്ണകുമാര്‍

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാനക്കിന്ന് 26 ാം പിറന്നാൾ . മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. തനിക്ക് അച്ഛനെന്ന ടൈറ്റിൽ ലഭിച്ച ദിനമാണിതെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ’26 വർഷം ആ സ്ഥാനവുമായി സസന്തോഷം ജീവിക്കാനുള്ള ഭാ​ഗ്യം ലഭിച്ചു.

ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി’ എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഹാനയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും കൃഷ്ണകുമാർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന് താഴെ നിരവധി ആരാധകരാണ് അഹാനക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!