നിയന്ത്രണംവിട്ട ലോറി വ​ര്‍​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

നിയന്ത്രണംവിട്ട ലോറി വ​ര്‍​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ലോ​റി വ​ര്‍​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 20ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്കാ​ണ് ലോ​റി​യി​ടി​ച്ച്‌​ ക​യ​റി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന കൈ​ന​റ്റി​ക് സെന്‍റ​റി​ന് മു​ന്നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ​തും അ​ല്ലാ​ത്ത​തു​മാ​യി നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ്​ ത​ക​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​ല്‍ 40 എ​സ് 8083 ലോ​റി​യാ​ണ് അ​പ​ക​ടത്തിൽ പെട്ടത് ​ . ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളേ​യും വ​ലി​ച്ച്‌ അ​ടു​ത്തു​ള്ള താ​ഴ്‍ച​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പേ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റേ​യും ക്ലീ​ന​റെ​യും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. വ​ര്‍​ക്​​ഷോ​പ് ഉ​ട​മ മ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി ബി​ജു വ​ട​ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Leave A Reply
error: Content is protected !!