മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം: മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി.എം കുട്ടിയെന്നും   കേരളത്തിലെ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യ സ്ഥാനക്കാരനായിരുന്നു വി.എം കുട്ടിയെന്നും  പ്രതിപക്ഷ നേതാവ്  പറഞ്ഞു. മാപ്പിളപ്പാട്ടിന് ആദ്യമായി ഗാനമേള ട്രൂപ്പുണ്ടാക്കിയതും പൊതുവേദിയിൽ മാപ്പിളപ്പാട്ട് ഗാനമേള അവതരിപ്പിച്ചതും വി.എം കുട്ടിയാണെന്നും  രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അദേഹത്തിന് മുന്നിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചും വി.എം കുട്ടി ശ്രദ്ധ നേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!