സംസ്ഥാനത്ത് മഴയ്ക്കു നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും

സംസ്ഥാനത്ത് മഴയ്ക്കു നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കു ശമനമുണ്ടായെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കു കൂടി വ്യാപിച്ചു. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാടു മുതല്‍ കാസര്‍ഗോഡു വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്നലെ മഴ ശക്തമായിരുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് പകല്‍ വലിയ തോതില്‍ മഴ പെയ്തില്ല.

 

Leave A Reply
error: Content is protected !!