അലി പടിയിറങ്ങുമ്പോൾ പടമിറങ്ങുമോ

അലി പടിയിറങ്ങുമ്പോൾ പടമിറങ്ങുമോ

നമുക്ക് നമ്മുടെ സിനിമ തീര്‍ക്കണ്ടേ, എല്ലാരും എന്റെ അക്കൗണ്ടിലേക്ക് ആവശ്യത്തിന് പണം അയച്ചുതരണം, നമ്മൾ സാങ്കികൾക്കും വേണ്ടേ ഒരു ചരിത്ര പടം, അങ്ങനെ എന്തൊക്കെ ഡയലോഗ് ആയിരുന്നു അവസാനം സങ്കികളുടെ ക്യാഷ് മുഴുവനും വാങ്ങി സിനിമയും പിടിച്ചു ഒടുവിൽ പടം പിടിച്ചു തീരാറായപ്പോ പാർട്ടിയും വിട്ടു. അപാര ബുദ്ധിത്തനെ സംവിധായകൻ അലി അക്ബർ ബിജെപി സംസ്ഥാന സമിതി അം​ഗത്വം രാജിവെച്ചതിനു പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് അലി അക്ബർ പറയുന്നത്. അതേസമയം തന്റെ പുതിയ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കവെയും ബിജെപി നേതൃത്വത്തിൽ നിന്ന് നിരവധി പേർ രാജിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അലി അക്ബറും സംസ്ഥാന നേതൃത്വം വിട്ടിരിക്കുന്നത്.

ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയായി. ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ബിജെപി അം​ഗമായി തുടരുമെന്നാണ് അലി അക്ബർ പറയുന്നത്. തന്റെ പ്രൊഡക്ഷൻ കമ്പനിയായ മമധർമ്മയുടെ കീഴിൽ നിർമ്മിക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്ക് വേണ്ടി നടന്ന ക്രൗഡ് ഫണ്ടിം​ഗും രാജിയും തമ്മിൽ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. മമധര്‍മ്മ ഫണ്ടുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് പാര്‍ട്ടിയില്‍ നിന്നും ആക്ഷേപം വന്നിട്ടില്ല എന്നും. ഫണ്ട് തിരിമറി നടന്നെങ്കിലല്ലേ ആക്ഷേപത്തിന്റെ ആവശ്യമുള്ളൂ എന്നുമദ്ദേഹം പറയുന്നു. മമധര്‍മ്മയും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അലി അക്ബർ വ്യക്തമാക്കി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ അലി അക്ബര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ മമധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. അവസാന ഘട്ടത്തിലെത്തിയ സിനിമയ്ക്കായി വീണ്ടും ധനസഹായം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍ രംഗത്തെത്തിയിരുന്നു. തിരക്കിലാണ്, തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം.സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്.കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’, കഴിഞ്ഞ ദിവസം അലി അക്ബർ സഹായമഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്.

ചിത്രത്തിന്റെ ആവശ്യത്തിനായി ഇതിന് മുമ്പും അലി അക്ബര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഒരു കോടി മതിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രമുഖാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുക്കണമെന്നും പറഞ്ഞാണ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. വാരിയം കുന്നൻ വിവാദത്തിൽ പരിവാറുകാരുടെ മറുപടി എന്ന കണക്കിന് ആണ് അലി അക്ബർ സിനിമ സംവിധാനം ചെയ്തിരുന്നു, അതുകൊണ്ട്തന്നെ ആണ് ബിജെപിക്കാർ ക്രോഡഡ് ഫണ്ടിങ്ങിൽ പങ്കുചേർന്നതും. ഇന്നലെയാണ് അലി അക്ബർ രാജിവെച്ചത് ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല. എന്നാൽ ഇത് രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നു പറഞ്ഞാണ് രാജി .ബിജെപിയുടെ പൊതുവേദിയിലെ നിറസാന്നിദ്ധ്യമായ അലി അക്‌ബർ ന്യൂനപക്ഷ വാദങ്ങൾക്കുള്ള ബിജെപിയുടെ മറുപടി കൂടിയായിരുന്നു.ഇത് കൂടിയാവും രാജിയിലുടെ ബിജെപി നഷ്ടമാകുക

Leave A Reply
error: Content is protected !!