അൽഖോബാറിൽ ജനങ്ങളെ ഞെട്ടിച്ച് സിംഹം റോഡിൽ

അൽഖോബാറിൽ ജനങ്ങളെ ഞെട്ടിച്ച് സിംഹം റോഡിൽ

റിയാദ്: സൗദിയിൽ ഭീതി ജനിപ്പിച്ച് പെൺ സിംഹം .തെരുവിൽ നടക്കുന്ന മൃഗ രാജ്ഞിയെ കണ്ടതോടെ  പലരും അവരവരുടെ വീടുകളിലേക്ക് പിൻവലിഞ്ഞു. ഭീതിയോടെ ജനങ്ങള്‍ ജനലുകളിലൂടെ നോക്കി നിൽക്കുമ്പോൾ ആരെയും വകവെക്കാതെ തെരുവിൽ അലയുകയാണ് സിംഹം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലാണ് ഒരേ സമയം കൗതുകവും ഭീതിയും ഉളവാക്കുന്ന സംഭവം.

കൂട്ടില്‍ നിന്നിറങ്ങിയ പെൺ സിംഹം തെരുവിലൂടെ അലയുകയായിരുന്നു. അലറിക്കൊണ്ട് നടന്നു നീങ്ങുന്ന സിംഹത്തിന്റെ വിഡിയോ പലരും ചിത്രീകരിച്ചു. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി .

മൃഗങ്ങളെ വളർത്തുന്ന ഒരാളുടെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍സിംഹമാണ് തെരുവിലിറങ്ങി ഭീതി പരത്തിയത്. സംഭവമറിഞ്ഞ് അധികൃതരും സ്ഥലത്തെത്തി. അധികം വൈകാതെ തന്നെ സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടിയതായി വന്യജീവി സംരക്ഷണ ദേശീയ കേന്ദ്രം അറിയിച്ചു.

Leave A Reply
error: Content is protected !!