കുരിശടിയുടെ ഗ്ലാസ് തകര്‍ത്ത് മോഷണം

കുരിശടിയുടെ ഗ്ലാസ് തകര്‍ത്ത് മോഷണം

വടശ്ശേരിക്കര: ചിറ്റാര്‍ സെനറ്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയുടെ ഗ്ലാസ് തകര്‍ത്ത് മോഷണം .കുരിശടിയുടെ ഗ്ലാസ് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷണസംഘം നേര്‍ച്ചവഞ്ചി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്.തിങ്കളാഴ്ച രാത്രി ഇതുവഴി യാത്ര ചെയ്ത ഇടവകാംഗങ്ങളാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ചിറ്റാര്‍ പൊലീസ് സ്ഥലത്തെത്തി. പത്തനംതിട്ടയില്‍നിന്ന്​ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്​ധരുമെത്തി പരിശോധിച്ചു.

Leave A Reply
error: Content is protected !!