മഴ കനക്കുന്ന സാഹചര്യത്തില്‍ പന്തളത്ത് സുസജ്ജമായി എന്‍.ഡി.ആര്‍.എഫ്​ സംഘം

മഴ കനക്കുന്ന സാഹചര്യത്തില്‍ പന്തളത്ത് സുസജ്ജമായി എന്‍.ഡി.ആര്‍.എഫ്​ സംഘം

പന്തളം: മഴ കനക്കുന്ന സാഹചര്യത്തില്‍ പന്തളത്ത് സുസജ്ജമായി എന്‍.ഡി.ആര്‍.എഫിന്റെ ​ 25 അംഗ സംഘം ക്യാമ്ബ് ചെയ്യുന്നു. പന്തളത്ത് സുരക്ഷ മുന്‍കരുതലി​ന്‍െറ ഭാഗമായി എസ്.ഐ കെ.കെ. അശോക് കുമാറി​ന്‍െറ നേതൃത്വത്തിലുള്ള 25 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ കുളനടയില്‍ ക്യാമ്ബ്‌ ചെയ്യുന്നുണ്ട്.

ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായാണ് ക്യാമ്ബ് ചെയ്യുന്നത്. മുങ്ങല്‍ വിദഗ്​ധരും ഇവര്‍ക്കൊപ്പമുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ചൊവ്വാഴ്ച കലക്ടര്‍ എന്‍.ഡി.ആര്‍.എഫ് സംഘവുമായി ചര്‍ച്ച നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

Leave A Reply
error: Content is protected !!