“കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ”-ഐഷ സുൽത്താന-മുഖ്യമന്ത്രി കൂടിക്കാഴ്ചക്കെതിരെ സന്ദീപ് വാചസ്പതി

“കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ”-ഐഷ സുൽത്താന-മുഖ്യമന്ത്രി കൂടിക്കാഴ്ചക്കെതിരെ സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

ആയിഷാ സുല്‍ത്താന ഇന്നലെ നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്ത് സഹായമാണ് കേരളാ സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്ത് നല്‍കാന്‍ പോകുന്നത് എന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന ഇവരുമായി ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അരമണിക്കൂറോളം സംസാരിക്കാന്‍ എന്താണ് വിഷയം. ഇന്നലെ നിയമസഭയിലെത്തിയാണ് ആയിഷാ സുല്‍ത്താന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ആയിഷാ സുല്‍ത്താനയ്ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ എന്ന് അറിയാന്‍ ആ​ഗ്രഹമുണ്ട്. എന്ത് സഹായമാണ് കേരളാ സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്ത് നല്‍കാന്‍ പോകുന്നത്?

രാജ്യം അതിന്റെ സ്വന്തം ജനങ്ങള്‍ക്കെതിരെ ജൈവായുധം പ്രയോ​ഗിച്ചു എന്ന പെരുങ്കള്ളം ലോകത്തോട് വിളിച്ചു പറഞ്ഞ് നാട്ടില്‍ വര്‍​ഗ്​ഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ഇവരുടെ പേരിലുള്ള ആരോപണം. അത്തരമൊരു അഭിപ്രായം കേരളാ സര്‍ക്കാരിനുണ്ടോ? കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാന്‍ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുക? എന്ത് സന്ദേശമാണ് മുഖ്യമന്ത്രിയും കേരളാ സര്‍ക്കാരും സിപിഎമ്മും രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്.

തീവ്രവാദികളെ പിന്തുണച്ചാല്‍ മുസ്ലീം പിന്തുണ കിട്ടുമെന്ന ചിന്ത ആ സമൂഹത്തോട് കാണിക്കുന്ന അക്രമമാണ്. മുസ്ലീങ്ങളെല്ലാം തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണെന്ന ചിന്തയില്‍ നിന്നാണ് മുസ്ലീം നാമധാരികള്‍ ചെയ്യുന്ന എല്ലാ ക്രിമിനല്‍ പ്രവര്‍ത്തികളേയും പിന്തുണയ്ക്കാനുളള നീക്കം ഉണ്ടാകുന്നത്. ഇത്തരം വികല ചിന്തകളില്‍ നിന്ന് ഉണര്‍ന്ന് ഇപ്പോള്‍ ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

Leave A Reply
error: Content is protected !!