കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന സംരംഭകത്വ ശില്‍പശാല ​ സമാപിച്ചു

കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന സംരംഭകത്വ ശില്‍പശാല ​ സമാപിച്ചു

റാന്നി: കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാന്നിയില്‍ നടന്നുവന്ന ദ്വിദിന സംരംഭകത്വ ശില്‍പശാലക്ക്​ സമാപനമായി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജി രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. വലിയകാവ് കേന്ദ്രമായി അങ്ങാടി പഞ്ചായത്ത് അതിര്‍ത്തിയില്‍ ആരംഭിക്കുന്ന എവര്‍ഗ്രീന്‍ കയര്‍ വ്യവസായ സംഘത്തി​ന്‍െറ സഹകരണത്തോടെ നടന്ന ശില്‍പശാലയില്‍ കയര്‍ ബോര്‍ഡിന്റെ ​ സേവന പദ്ധതികള്‍, സംരംഭകര്‍ക്കുള്ള ധനകാര്യ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവിധ ക്ലാസുകൾ നടന്നു .കയര്‍ ബോര്‍ഡ് മേഖല ഓഫിസര്‍മാരായ വി. സുധീര്‍, സുനില്‍കുമാര്‍, വ്യവസായി പി.വി. ജയന്‍, പഞ്ചായത്ത് അംഗങ്ങളായ സുജ ബിനോയി, പി.എസ്. സതീഷ് കുമാര്‍, എസ്. ലാലന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply
error: Content is protected !!