“സൂരജിന് പാമ്ബിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുയെന്ന് സര്‍ക്കാര്‍ മറുപടി പറയണം”- സന്ദീപ് വാര്യര്‍

“സൂരജിന് പാമ്ബിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുയെന്ന് സര്‍ക്കാര്‍ മറുപടി പറയണം”- സന്ദീപ് വാര്യര്‍

ഉത്ര വധക്കേസില്‍ വിധിയിൽ പ്രതികരണവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതില്‍ സങ്കടമുണ്ടെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസില്‍ സൂരജിന് പാമ്ബിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുവെന്നും, സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിഷപ്പാമ്ബിനെ വിലകൊടുത്തു വാങ്ങി കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സൂരജ് . ഉത്രയെ കൊലപ്പെടുത്തിയത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണ് ? ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതില്‍ വ്യസനമുണ്ട്.

അപ്പീല്‍ നല്‍കി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് . ഒരു ദയയും അയാള്‍ അര്‍ഹിക്കുന്നില്ല . മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസില്‍ സൂരജിന് പാമ്ബിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നു എന്നതിന് സര്‍ക്കാര്‍ മറുപടി പറയണം

Leave A Reply
error: Content is protected !!