മയക്കുമരുന്ന്​ കേസ്​ ​പ്രതിയുടെ ജാമ്യഹരജിയില്‍ സ​ര്‍​ക്കാ​റിന്റെ വിശദീകരണം തേടി

മയക്കുമരുന്ന്​ കേസ്​ ​പ്രതിയുടെ ജാമ്യഹരജിയില്‍ സ​ര്‍​ക്കാ​റിന്റെ വിശദീകരണം തേടി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ അ​പ്പാ​ര്‍​ട്​​മെന്‍റി​ല്‍​നി​ന്ന് എം.​ഡി.​എം.​എ അ​ട​ക്കം ല​ഹ​രി മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യ ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി സ​ര്‍​ക്കാ​റിന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഈ ​വ​ര്‍​ഷം ജ​നു​വ​രി 30ന് ​രാ​ത്രി ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളും ഹ​ഷീ​ഷ് ഒാ​യി​ലും ക​ഞ്ചാ​വു​​മാ​യി പി​ടി​യി​ലാ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യ വൈ​പ്പി​ന്‍ സ്വ​ദേ​ശി​നി ആ​ര്യ ചേ​ലാ​ട്ട് ന​ല്‍​കി​യ ജാ​മ്യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ് കെ. ​ഹ​രി​പാ​ല്‍ പ​രി​ഗ​ണി​ച്ച​ത്.

44.56 ഗ്രാം ​എം.​ഡി.​എം.​എ, 1286.51 ഗ്രാം ​ഹ​ഷീ​ഷ് ഒാ​യി​ല്‍, 340 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യാ​ണ്​ ആ​ര്യ​യും കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി വി.​കെ. സ​മീ​റും കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​ജ്മ​ല്‍ റ​സാ​ഖും പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ 250 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ലാ​ണെ​ന്നും ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര​ജി​ക്കാ​രി​യു​ടെ ആ​വ​ശ്യം. ഹ​ര​ജി വീ​ണ്ടും ഒ​ക്ടോ​ബ​ര്‍ 21ന്​ ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Leave A Reply
error: Content is protected !!