സഭ കേസിൽ വിധിപറയുന്ന ജഡ്ജിക്കെതിരെ വിഘടന്മാർ

സഭ കേസിൽ വിധിപറയുന്ന ജഡ്ജിക്കെതിരെ വിഘടന്മാർ

അങ്ങനെ സഭാ കേസിൽ വിധി പറയുന്ന ജഡ്ജിയ്ക്കും കേരളത്തിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ടിവരും… പേടിച്ചും ഭയന്നും വിധി പറയേണ്ടി വരുന്ന ഒരു സാഹചര്യം എന്തായാലും കേരളത്തിൽ ഇനി ഉണ്ടാകുകയില്ല, എന്ന് യാക്കോബായ സഭാ തലവനും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി മനസ്സിലാക്കണം. ദിവസങ്ങൾ കഴിയുന്നത് അനുസരിച്ച് വിഘട വിശ്വാസി സമൂഹത്തിന് എതിരെ വിധികൾ കോടതികളിൽ നിന്ന് ഓരോന്നും വരുമ്പോൾ, പള്ളികളും അനുബന്ധ സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് ഉണ്ടാകുന്ന നിരാശയും മോഹഭംഗവും കഴിഞ്ഞ ദിവസം നടന്ന മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്‌തമായിരുന്നു. വിഘട സഭയുടെ തലവനായ ഈ പടനായകൻ ഇങ്ങനെ സഭാ കേസ്സിൽ വിധി പറഞ്ഞ ജഡ്ജിയോടു പ്രതികരിക്കുമ്പോൾ തന്റെ അനുയായികളായ വിശ്വാസി കൂട്ടം വയലന്റ് ആകാതിരുന്നാൽ അല്ലേ അതിശയപ്പെടാനുളളു, കേസ് നടത്തിയതിലുളള വീഴ്ച സമ്മതിക്കാതെ എന്തിന് വിധി പറയുന്ന ന്യായധിപനെ കുറ്റം പറയുന്നു.

4950 രൂപ മാത്രം മിച്ചം ഉള്ള കണക്ക് അവതരിപ്പിച്ച ഒരു സഭയുടെ തലപ്പത്തിരുന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്നഓമന പേരിൽ അറിയപ്പെടുന്നത് അങ്ങയ്ക്ക് മോശമല്ലേ, 2017 ജൂലൈ മാസം 3-ാം തീയതി സുപ്രീം കോടതിയിൽ നിന്നും ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് എതിരെ ചീഫ് ജസ്റ്റിസ്ന് പരാതി കൊടുത്തിരുന്നുവെങ്കിൽ ഇപ്പോൾഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രന് എതിരെ ഇങ്ങനെ ഒക്കെ പറയില്ലായിരുന്നു. എന്തായാലും യാക്കോബായ സഭയിൽ ഒരു നിയുക്ത കാതോലിക്കായെ പുതിയതായി വാഴിക്കാൻ തീരുമെടുത്ത സ്ഥിതിക്ക് ഏക സഭഏക ഭരണഘടന ഏക സഭാ തലവൻ എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാകും അത്.

യാക്കോബായ സഭയിൽ അവശേഷിക്കുന്ന പളളികൾ കൂടി നഷ്ടപ്പെടാനെ ഈ തീരുമാനം ഉപകരിക്കൂ. 2000 വർഷം പഴക്കം അവകാശപ്പെടുന്ന പുരാതന സഭ എന്നൊക്കെ പറയുന്ന യാക്കോബായ സഭ എങ്ങനെ ഭരിക്കപ്പെടണമെന്നുള്ള ഒരു നിശ്ചയവുമില്ല, ഒരു ഭരണഘടനയും ഇല്ല. ആകെ 2002ൽ ഒരു തട്ടിക്കൂട്ട് ഭരണഘടന ഉണ്ടാക്കി ആ ഭരണഘടന സുപ്രീം കോടതി എടുത്ത് തോട്ടിൽ കളഞ്ഞു ഒന്നുകിൽ ഒരു വളയത്തിനുള്ളിൽ നിന്നും പ്രവർത്തിക്കണം അല്ലെങ്കിൽ പുറത്ത് ചാടണം, ഒരു ലക്ഷ്യവുമില്ലാതെ നടുക്കടലിൽ ആടിയുലയുന്ന നങ്കുരമില്ലാത്ത ഒരു കപ്പൽ പോലെയാണ് ഇന്നും യാക്കോബായ സഭ. ഇനി നിയുക്തനെ വാഴിച്ചാൽ 2017 ന് ശേഷം ഉള്ള ഒരു സമാന്തര സ്വതന്ത്ര സഭയായി യാക്കോബായ സഭ തീരും അതൊടെ ആ സഭയുടെ അന്ത്യവുമാകും.

അതായത് തറവാടുമായി ചേർന്ന് നിന്നാലല്ലേ ആ കുടുംബത്തിലെ അംഗങ്ങൾക്ക് എന്തെങ്കിലും അവകാശമെങ്കിലും ചോദിക്കാൻ പറ്റുകയുള്ളൂ മറുതലിച്ചു പിണങ്ങി പോയാൽ പിന്നെ തറവാട്ടിൽ അവകാശ വാദം ഉന്നയിക്കാൻ പറ്റുമോ? വേറെ സ്ഥലം വാങ്ങി വേറെ വീട് വച്ച് മാറുകയാണ് ഉത്തമം, അത് ഈ കാര്യത്തിൽ സംഭവിക്കും. ബുദ്ധി വേണം തിരുമേനി ബുദ്ധി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കാര്യം കൂടി ഓർമ്മപ്പെടുത്താം നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് എന്തായാലും വേട്ടെടുപ്പ് വരും, കഴിഞ്ഞ പ്രാവശ്യത്തെപ്പൊലെ വോട്ടു എണ്ണുമ്പോൾ വോട്ടു ചെയ്ത അംഗങ്ങളെക്കാൾ കൂടുതൽ വേട്ടു കാണല്ലേ. കൃത്യം Ballot ആയിരിക്കണം ഈ സ്ഥാനത്തേക്ക് മൂന്ന് കോടി കൊടുത്താൽ കുറഞ്ഞു പോകും എന്നറിയാം..

Leave A Reply
error: Content is protected !!