വൃ​ദ്ധ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ മാ​ല മോഷ്ടിച്ചയാൾ അ​റ​സ്​​റ്റി​ല്‍

വൃ​ദ്ധ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ മാ​ല മോഷ്ടിച്ചയാൾ അ​റ​സ്​​റ്റി​ല്‍

കോ​ല​ഞ്ചേ​രി: ക​ട​ന​ട​ത്തു​ന്ന വൃ​ദ്ധ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ മാ​ല ഊ​രി​യെ​ടു​ത്ത് ക​ട​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. പാ​ല​ക്കാ​ട് പൂ​ഞ്ചോ​ല നെ​ല്ലു​വേ​ലി​ല്‍ വീ​ട്ടി​ല്‍ മ​നു​വി​നെ​യാ​ണ് (33) പു​ത്ത​ന്‍​കു​രി​ശ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി​യ ഇ​യാ​ള്‍ വൃ​ദ്ധ​നെ ക​ട​യു​ടെ പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ഊ​രി​യെ​ടു​ത്ത​ശേ​ഷം ക​ട​ന്നുക.ളയുയായിരുന്നു.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ ഏ​ലി​യാ​സ് പോ​ള്‍, എ.​എ​സ്.​ഐ പ്ര​വീ​ണ്‍ കു​മാ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി. ​ച​ന്ദ്ര​ബോ​സ്, ഡി​നി​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave A Reply
error: Content is protected !!