സാമന്ത അമ്മയാകാൻ ഒരുങ്ങിയിരുന്നു; നീലിമ ഗുണ

സാമന്ത അമ്മയാകാൻ ഒരുങ്ങിയിരുന്നു; നീലിമ ഗുണ

സാമന്തയുടെയും നാഗചൈതന്യയുടെയും വേർപിരിയൽ വാർത്തയാണ് കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ ചർച്ച. നടിക്ക് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്നും അമ്മയാകാൻ ഒരുക്കമായിരുന്നില്ല എന്നും തുടങ്ങി പല ഗുരുതരമായ ആരോപണങ്ങളും സാമന്തയ്‌ക്ക് നേരെ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി താരം അമ്മയാകാൻ ഒരുങ്ങിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവായ നീലിമ ഗുണ.

നീലിമയുടെ അച്‌ഛൻ സംവിധാനം ചെയ്യുന്ന ശാകുന്തളം സിനിമയ്ക്ക് വേണ്ടി താരത്തെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് അവർ പങ്കുവച്ചത്.’ശാകുന്തളത്തിനായി കഴിഞ്ഞ വർഷം ഞാനും അച്ഛനും സമാന്തയെ സമീപിച്ചപ്പോൾ അവർക്ക് കഥ ഇഷ്ടപ്പെട്ടു. പക്ഷേ ആ വേഷം സ്വീകരിക്കണമെങ്കിൽ ഷൂട്ടിംഗ് ജൂലായ്/ ആഗസ്റ്റോടെ പൂർത്തിയാക്കണം എന്നതു മാത്രമായിരുന്നു അവരുടെ ആവശ്യം. അമ്മയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിനാണു തന്റെ മുൻഗണനയെന്നും ഞങ്ങളെ അറിയിച്ചു.’–നീലിമ വ്യക്തമാക്കി.പറഞ്ഞ സമയത്ത് സിനിമ തീർക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് സാമന്ത ചിത്രത്തിന് ഡേറ്റ് നൽകിയതെന്നും നീലിമ പറഞ്ഞു.

Leave A Reply
error: Content is protected !!