മഴ കുറഞ്ഞു; പക്ഷെ ദുരിതം പെയ്യുന്നു

മഴ കുറഞ്ഞു; പക്ഷെ ദുരിതം പെയ്യുന്നു

നെടുമങ്ങാട് : നിർത്താതെ പെയ്ത മഴയ്ക്ക് മലയോരത്ത് ശമനം. എന്നാൽ മഴയെത്തുർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് കുറവില്ല. ഡാമുകൾ കൂടുതൽ തുറന്നിട്ടുണ്ട്.

താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചുലക്ഷത്തിലധികം രൂപയുടെ കൃഷിനാശവും 14-ലധികം വീടുകൾക്ക് ഭാഗികമായി നാശനഷ്ടവുമുണ്ട്.

വട്ടപ്പാറ പച്ചക്കാട് വലിയകോണത്തുവീട്ടിൽ അനന്തു പുതുതായി നിർമിക്കുന്ന വീടിന്റെ കോൺക്രീറ്റ് സംരക്ഷണഭിത്തി ശക്തമായ മഴയിൽ തകർന്നുവീണു. ആളപായം ഇല്ലെങ്കിലും വലിയ നാശനഷ്ടമാണ് സംഭവിച്ചത്. നഗരസഭയിൽ കൊപ്പം വാർഡിൽ തോട്ടുമുക്ക് പത്താംകല്ല് ജലധാര തോടിന്റെ വശങ്ങളും സംരക്ഷണഭിത്തിയും ശക്തമായ മഴയിൽ തകർന്നു. തോടിന്റെ സംരക്ഷണഭിത്തി തകർന്നത്തോടെ സമീപത്തെ അനിതയുടെ വീടും തകരുമെന്ന ആശങ്കയിലാണ്.

Leave A Reply
error: Content is protected !!