വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതി അറസ്​റ്റില്‍

വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതി അറസ്​റ്റില്‍

മൂന്നാര്‍: ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ​െചരിഞ്ഞ സംഭവത്തില്‍ പ്രതി അറസ്​റ്റില്‍. 301 കോളനിയില്‍ പാല്‍ക്കുളംകുടിയില്‍ സുരേഷാണ്​ (41) അറസ്​റ്റിലായത്.സുരേഷിന്റെ വീടിന് സമീപത്തെ കാട്ടില്‍ 45വയസ്സുള്ള പിടിയാനയെ ഷോക്കേറ്റ്​ ​െചരിഞ്ഞ നിലയില്‍ ക​ണ്ടെത്തിയത്​. കാട്ടുമൃഗങ്ങളെ തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലിയിലേക്ക് വൈദ്യുതി ഉയര്‍ന്ന തോതില്‍ കടത്തിവിട്ടാണ് ആനയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനപാലകര്‍ സുരേഷി​െന്‍റ വീട്ടില്‍നിന്ന്​ കേബിളുകള്‍ കണ്ടെടുത്തിരുന്നു.

എന്നാല്‍, പ്രതി ഒളിവില്‍ പോയതോടെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. എറണാകുളത്തും ചാറ്റുപാറയിലുമായി ഒളിവില്‍ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി കോളനിയില്‍ സുഹൃത്തി​െന്‍റ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് എടുക്കാന്‍ എത്തിയ​തറിഞ്ഞാണ്​ വനപാലകര്‍ പിടികൂടിയത്​. അറസ്​റ്റിലായ സുരേഷിന്റെ വീട്ടില്‍നിന്ന്​ ബാക്കി കേബിള്‍ കൂടി കണ്ടെത്തി. നെടുംകണ്ടം കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!