മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ കാണാതായി

മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ കാണാതായി

മലപ്പുറം: മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ കാണാതായതായി പരാതി. ദേശീയപാതയില്‍ മേല്‍പ്പാലത്തിന് താഴെ പൗര്‍ണണമിയില്‍ അന്തരിച്ച ദേവീദാസന്റെ(68) മൃതദേഹം വെച്ചിരുന്ന ഫ്രീസര്‍ എടുക്കനായെത്തിയ ആംബുലന്‍സിന്റെ താക്കോലാണ് കാണാതായത്.

വീട്ടിലേക്ക് ആംബുലന്‍സ് പ്രവേശിപ്പിക്കാത്തതിനാല്‍ റോഡില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ആംബുലന്‍സ് ഡ്രൈവറോട് വണ്ടി റോഡില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി നിര്‍ത്തിയിടേണ്ടിവന്ന സാഹചര്യം അവരെ അറിയിച്ചു.തിരിച്ച്‌ ഫ്രീസറുമായി എത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്ന് താക്കോല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഒരു മണിക്കൂറോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നു. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. തുടര്‍ന്ന് പ്രദേശവാസികള്‍ വണ്ടികള്‍ മറുവശത്തേക്ക് തിരിച്ചുവിടുകയും ചെയ്തു. പിന്നീട് ഇലക്‌ട്രീഷ്യന്‍ എത്തി താക്കോല്‍ കുടുക്കുന്ന ഭാഗം വണ്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി വണ്ടി നീക്കുകയായിരുന്നു.

Leave A Reply
error: Content is protected !!