ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി

ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി

പരവൂർ : ശക്തമായ മഴയിൽ പൊഴിക്കരക്കായലിനു സമീപം 15-ഓളം വീടുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച 11 മണിയോടെയാണ് വീടുകളിൽ വെള്ളം കയറിയത്. കായലിൽ ജലനിരപ്പുയരുന്നതു കണ്ടപ്പോൾത്തന്നെ മത്സ്യത്തൊഴിലാളികൾ കട്ടമരങ്ങളും വലകളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

നെടുങ്ങോലം മാലാക്കായലിനു സമീപം ഒരു വീട് വെള്ളത്തിലായി. വിഷ്ണുഭവനിൽ കുഞ്ഞുകുഞ്ഞിന്റെ വീടാണ് വെള്ളത്തിലായത്. ഇവിടെ രണ്ടു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീട്ടിനുള്ളിൽ വെള്ളം കയറിയതോടെ ഇവർ ദുരിതത്തിലായിട്ടുണ്ട്.

Leave A Reply
error: Content is protected !!