‘ശക്തമായ മഴ’; വർക്കലയിൽ നാല് വീടുകൾ തകർന്നു

‘ശക്തമായ മഴ’; വർക്കലയിൽ നാല് വീടുകൾ തകർന്നു

വർക്കല : ശക്തമായ മഴയിലും കാറ്റിലും വർക്കല താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. നാലിടത്ത് റോഡിലേക്ക് മരം വീണു. കാപ്പിൽ, ഹരിഹരപുരം ഭാഗത്ത് കായലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാപ്പിൽ പൊഴി മുറിച്ചു.

വെട്ടൂർ വലയന്റകുഴി കൊച്ചുകോണം വീട്ടിൽ കൃഷ്ണൻകുട്ടി, നാവായിക്കുളം കിഴക്കുംപുറം വാലുവിള വീട്ടിൽ ഗിരിജ, ചെമ്മരുതി തോക്കാട് ലക്ഷംവീട് കോളനിയിൽ സജീവ്, പള്ളിക്കൽ പ്ലാച്ചിവിള ലക്ഷംവീട് കോളനിയിൽ ഓമന എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നു പോയത്.

Leave A Reply
error: Content is protected !!