മുത്തലാഖ് : വീട്ടമ്മയെ ഇരുമ്ബ് വടികൊണ്ട് ആക്രമിച്ച്‌ ഭര്‍ത്താവ്

മുത്തലാഖ് : വീട്ടമ്മയെ ഇരുമ്ബ് വടികൊണ്ട് ആക്രമിച്ച്‌ ഭര്‍ത്താവ്

ഇടുക്കി : മുത്തലാഖിന് എതിരെ അനുകൂല വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് ഇരുമ്ബുവടി കൊണ്ട് ആക്രമിച്ചു. കൊന്നത്തൊടി സ്വദേശിയായ ഖദീജയാണ് ഭര്‍ത്താവ് പരീതിന്റെ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് പരീത് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഖദീജയെ ഇരുമ്ബ് വടികൊണ്ടാണ് പരീത് ക്രൂരമായി ആക്രമിച്ചത്.തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം സാരമായി പരിക്കേറ്റ ഖദീജ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് .

മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിന് എതിരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മുത്തലാഖ് നിരോധന നിയമപ്രകാരം ഖദീജ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. തുടര്‍ന്ന് ഇരുവര്‍ക്കും അവകാശപ്പെട്ട വീട്ടില്‍ ഖദീജ താമസിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!