ശിക്ഷാവിധി കേട്ട സൂരജ് കോടതിയില്‍ നിന്നത് നിര്‍വികാരനായി; തുടർന്ന് ജയിലിലേക്ക്…

ശിക്ഷാവിധി കേട്ട സൂരജ് കോടതിയില്‍ നിന്നത് നിര്‍വികാരനായി; തുടർന്ന് ജയിലിലേക്ക്…

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്രവധ കേസിലെ ശിക്ഷാവിധി പ്രതി സൂരജ് കേട്ട് നിന്നത് നിര്‍വികാരനായി.

പ്രതികൂട്ടില്‍ നിന്ന സൂരജിന് എന്താണ് ശിക്ഷയെന്ന് കോടതി വിധി പ്രഖ്യാപിച്ചശേഷം മനസ്സിലായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ സഹായത്തോടെ ഒരു അഭിഭാഷകനില്‍ നിന്നാണ് ശിക്ഷ എന്താണെന്ന് അറിഞ്ഞത്. ശിക്ഷാവിധി അറിഞ്ഞശേഷവും നിര്‍വികാരത്തോടെയാണ് സൂരജ് പ്രതികൂട്ടില്‍ നിന്നത്.

തുടർന്ന് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം അതീവ സുരക്ഷയിൽ ഉച്ചയ്ക്ക് 1.05 ഓടെ സൂരജിനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. വിധി കേള്‍ക്കാന്‍ കോടതി പരിസരം ജനക്കൂട്ടത്താല്‍ തിങ്ങിനിറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!