ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട​ത് അ​പ​ല​പ​നീ​യം : നി​ർ​മ​ല സീ​താ​രാ​മ​ൻ

ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട​ത് അ​പ​ല​പ​നീ​യം : നി​ർ​മ​ല സീ​താ​രാ​മ​ൻ

ബോ​സ്റ്റോ​ൺ: യുപിയിലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അതെ സമയം രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റുണ്ടെന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ഭ​ര​ണ​മാ​യ​തി​നാ​ലാ​ണ് സം​ഭ​വ​ത്തെ ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​തെ​ന്നും നി​ർ​മ്മ​ല ചൂണ്ടിക്കാട്ടി .

യുഎസ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് നി​ങ്ങ​ളു​ടെ ല​ക്ഷ്യം. ആ​ശി​ഷ് മി​ശ്ര തെ​റ്റ് ചെ​യ്തെ​ങ്കി​ൽ അ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ധനമന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അതെ സമയം കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് രാജ്യത്തുയരുന്നത് .

Leave A Reply
error: Content is protected !!