കട്ടപ്പനയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

കട്ടപ്പനയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

കട്ടപ്പന: കട്ടപ്പനയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. ചേമ്ബളം കരിയിലക്കുളത്ത്​ സോമിച്ചന്‍ തോമസിനെ (45) മര്‍ദിച്ച കേസിലെ പ്രതികളായ കട്ടപ്പന ഇരുപതേക്കര്‍ സ്വദേശികളായ ചോതറക്കുന്നേല്‍ ബിജോ(40), ബിനോ(42) എന്നിവരാണ് അറസ്​റ്റിലായത്​. കേസിലെ ഒന്നാം പ്രതി ചേമ്ബളം സ്വദേശി ജോയലിനായി പൊലീസ്​ അന്വേഷണം ആരംഭിച്ചു.

ബിജോയുടെയും ബിനോയുടെയും വീട്ടിലാണ് സംഭവം. ഇവരുടെ അമ്മക്ക്​ കടം നല്‍കിയ പണം തിരികെ വാങ്ങാന്‍ എത്തിയപ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് സോമിച്ചന്റെപരാതി. അക്രമത്തി​ന്‍െറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്​.

Leave A Reply
error: Content is protected !!