കോടതിയുടെ ഇടപെടൽ ; മലയാളികൾ അടക്കം 84 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിച്ചു

കോടതിയുടെ ഇടപെടൽ ; മലയാളികൾ അടക്കം 84 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിച്ചു

അബുദാബി : ജോലി നഷ്ട്ടപെട്ട് മാസങ്ങളോളം ദുരിതത്തിലായ മലയാളികൾ അടക്കമുള്ള 84 തൊഴിലാളികൾക്ക് കോടതി ഇടപെടലിലൂടെ കുടിശ്ശിക തിരിച്ചുകിട്ടി. 52 ലക്ഷം ദിർഹത്തിന്റെ ശമ്പള കുടിശ്ശികയാണ് മടക്കി ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ തൊഴിലാളികളുടെയും പ്രശ്നം പ്രത്യേകം കേട്ടാണ് കേസിൽ തീർപ്പ് നടന്നത് .

അതെ സമയം തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു. കൂടാതെ മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യവും ഒരുക്കിയതും വലിയ ആശ്വാസമായി. സ്വകാര്യ കമ്പനി തൊഴിലാളികൾക്കാണ് കോടതിയുടെ ഇടപെടൽ ആശ്വാസം പകർന്നത്. ഒരിക്കലും കിട്ടില്ലെന്നു കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തിൽ പല പ്രവാസികളും നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.

മറ്റു കമ്പനിയിൽ ജോലി ലഭിച്ചവർ കുടുംബാംഗങ്ങളെ കണ്ടു തിരിച്ച് വന്നശേഷം പുതിയ ജോലിയിൽ പ്രവേശിക്കും. നിർണായക ഇടപെടലിൽ കോടതിക്കും തൊഴിൽ വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾ നന്ദി അറിയിച്ചു. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചിരുന്നു.

Leave A Reply
error: Content is protected !!