ഉത്രയുടെ പിതാവ് പ്രതികരിച്ചില്ല; നിരാശനായി മടക്കം

ഉത്രയുടെ പിതാവ് പ്രതികരിച്ചില്ല; നിരാശനായി മടക്കം

കൊല്ലം: അതിക്രൂരമായി മകളെ കൊലപ്പെടുത്തിയ പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നായിരുന്നു ഉത്രയുടെ കുടുംബം പ്രതീക്ഷിച്ചത്.

എന്നാല്‍ സൂരജിന് 17 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷയെന്ന് അറിഞ്ഞതോടെ കുടുംബ നിരാശയിലായി. വിധി പ്രസ്താവം കേൾക്കാൻ കോടതിയിലെത്തിയ ഉത്ര​‍യു​ടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും നിരാശനാരായി ആണ് മടങ്ങിയത്.

ശിക്ഷാവിധി പ്രഖ്യാപിച്ച്‌ കഴിഞ്ഞ കോടതി പരിഞ്ഞിട്ടും 20 മിനിറ്റോളം കോടതി മുറിയില്‍ ഇരുന്നശേഷമാണ് പിതാവും സഹോദരനും മടങ്ങിയത്. മാധ്യമങ്ങളോട് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാത്ത നിരാശയായിരുന്നു അദ്ദേഹത്തിന്. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു.

Leave A Reply
error: Content is protected !!