ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ: ഏസര്‍ സ്വിഫ്റ്റ് 3 ലാപ്ടോപ്പിന് 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ: ഏസര്‍ സ്വിഫ്റ്റ് 3 ലാപ്ടോപ്പിന് 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട്

ഏസര്‍ സ്വിഫ്റ്റ് 3 ലാപ്ടോപ്പിന് വന്‍ ഡിസ്‌കൗണ്ട്. ഇപ്പോള്‍ 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഇതിന് ലഭിക്കുന്നുവെന്നതാണ് വലിയ കാര്യം. ക്ലാസുകള്‍ മുതല്‍ ജോലി വരെ എല്ലാം ഓണ്‍ലൈനിലേക്ക് നീങ്ങുന്ന ഈ കാലത്ത് ലാപ്‌ടോപ്പുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിംഗ്, വീഡിയോകള്‍ കാണുക, സംഗീതം കേള്‍ക്കുക, ഗെയിമുകള്‍ കളിക്കുക തുടങ്ങിയ ഒന്നിലധികം ജോലികള്‍ക്കായി ഈ ലാപ്ടോപ്പ് ഉപയോഗിക്കാം. ഏസര്‍ സ്വിഫ്റ്റ് 3 യുടെ യഥാര്‍ത്ഥ വില 89,999 രൂപയാണ്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി 59,999 രൂപയ്ക്ക് ആമസോണ്‍ വില്‍ക്കുന്ന ഇതിന് നിരവധി ഓഫറുകളുടെ ഭാഗമായി പതിനായിരം രൂപ വരെ വീണ്ടും കുറയും. അലുമിനിയവും മഗ്‌നീഷ്യം ബോഡിയും 1.2 കിലോഗ്രാം ഭാരവും ഇതിനുണ്ട്.

പഴയ ലാപ്‌ടോപ്പ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 18,100 കിഴിവും അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും. അതുപോലെ, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% രൂപ വരെ ഉടനടി കിഴിവ് ലഭിക്കും. ഇഎംഐ ഇടപാടുകളില്‍ 1,750 രൂപയും. ഇഎംഐ ഇതര ഇടപാടുകള്‍ക്ക് 1,500 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും. ആര്‍ബിഎല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ കിഴിവ് വരെ ലഭിക്കും. ഇഎംഐ ഇടപാടുകളില്‍ 1,750 രൂപയും. ഇഎംഐ ഇതര ഇടപാടുകള്‍ക്ക് 1,500 രൂപ വരെയും കുറവ് ലഭിക്കും.

Leave A Reply
error: Content is protected !!