കരിമ്ബക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കരിമ്ബക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കണ്ണൂര്‍: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്ബക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂര്‍ കൃഷി ഓഫിസ് ജീവനക്കാരന്‍ കരിമ്ബക്കണ്ടി മല്ലിശ്ശേരില്‍ അനില്‍കുമാറിനെയാണ് (30) കാണാതായത്. കടയില്‍ നിന്നും സാധനം വാങ്ങി വീട്ടില്‍ പോകുന്ന വഴി പണി പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു.

ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.രണ്ട് ദിവസമായി കനത്ത മഴയുണ്ടായിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കിന്റെ ശക്തി കൂടുതലാണ്. ഇതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply
error: Content is protected !!