മഴ : ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മഴ : ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

വയനാട്:  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്‌ടോബര്‍ 15 വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത അറിയിച്ചു. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുളളതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുളള പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം.

മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അധികൃത രുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കാനും  തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതോടൊപ്പം മഴ വെളളപാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളള പുഴ, മലഞ്ചെരവുകള്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം വകുപ്പ് അധികൃതര്‍ക്ക്  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കണം

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ ഒക്‌ടോബര്‍ 14, 15, 17 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രസ്തുത സ്ഥാപന മേധാവികള്‍  ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി യില്ലാതെ അവധിയില്‍ പ്രവേശിക്കാനും പാടില്ല.

 

Leave A Reply
error: Content is protected !!