ദുബായ് എക്സ്പോ : ആർടിഎ ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പ്രവേശനം സൗജന്യം

ദുബായ് എക്സ്പോ : ആർടിഎ ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പ്രവേശനം സൗജന്യം

ദുബായ്∙ വീട്ടുജോലിക്കാർക്ക് പിന്നാലെ ആർടിഎ ബസ്-ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്സ്പോയിൽ സൗജന്യ പ്രവേശനം. ഹോട്ടൽ, കഫെറ്റീരിയ , റസ്റ്ററന്റ്, തൊഴിലാളികൾക്ക് എക്സ്പോ സൗജന്യമായി കാണാം.

എക്സ്പോ ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കും. ആർടിഎ ബസ്, ടാക്സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും താമസവീസയും കാണിച്ചാൽ 6 മാസത്തെ മേളയിൽ ഒരു ദിവസം പ്രവേശനാനുമതി നൽകും. നിർമാണ തൊഴിലാളികൾക്ക് സൗജന്യമായി സന്ദർശിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട് .

ഒരാൾക്ക് ഒരു ദിർഹം വീതം അതത് കമ്പനികൾ നൽകണം. 3.5 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് അവസരം ലഭിക്കും. വീട്ടുജോലിക്കാർ, കുട്ടികളെ നോക്കുന്ന ആയമാർ എന്നിവർ താമസ വീസയും ജോലിയും തെളിയിക്കുന്ന രേഖ കാണിച്ചാൽ സൗജന്യ പ്രവേശനം അനുവദിക്കും. അതെ സമയം എക്സ്പോയിലെ പ്രധാന ഓഫിസിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ടതാണ് .

വീട്ടുടമയ്ക്കൊപ്പം അല്ലെങ്കിലും ഇവർക്ക് പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. സന്ദർശനം നടത്താൻ പരിമിതിയില്ല .  60 ന് മുകളിലുള്ളവർ, 18 ന് താഴെയുള്ളവർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!