ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാൻ ബി.സി.സി.ഐയുടെ ഓഫര്‍ ; നിരസിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാൻ ബി.സി.സി.ഐയുടെ ഓഫര്‍ ; നിരസിച്ച് രാഹുൽ ദ്രാവിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ഇത്തവണയും രാഹുല്‍ ദ്രാവിഡ് നിരസിച്ചതായി വിവരം .യു.എ.ഇയില്‍ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ തുടങ്ങിയിരിക്കുന്നത് .

48-കാരനായ രാഹുൽ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചീഫാണ് .ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. അതെ സമയം 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവന മനുഷ്ടിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!