‘എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഒപ്പം വിശപ്പില്ലായ്മയും’; കാരണമിതാകാം

‘എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഒപ്പം വിശപ്പില്ലായ്മയും’; കാരണമിതാകാം

നിത്യജീവിതത്തില്‍ ചെറുതും വലുതുമായ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നാം നേരിടാറുണ്ട്. ഇവയെല്ലാം തമ്മില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധവുമുണ്ടാകാം. അത്തരത്തില്‍ നമ്മളില്‍ പ്രകടമാകുന്ന പല വിഷമതകളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണം തന്നെയും ആകാറുണ്ട്.

ഒന്നുകില്‍ ഡയറ്റിലെ പോരായ്മകള്‍, അല്ലെങ്കില്‍ വ്യായാമമില്ലായ്മ പോലുള്ള ജീവിതരീതി പ്രശ്‌നങ്ങള്‍, അതും അല്ലെങ്കില്‍ ഏതെങ്കിലും രോഗങ്ങളുടെ തന്നെ ഭാഗം. ഇങ്ങനെ ഏത് രീതിയിലുമാകാം ശാരീരികമായ വിഷമകള്‍ നേരിടുന്നത്.

നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ശരീരത്തിന് പല അവശ്യഘടകങ്ങളും വേണ്ടതായി വരുന്നുണ്ട്. ഇവയില്‍ വൈറ്റമിനുകളും, ധാതുക്കളും, പ്രോട്ടീനുമെല്ലാം ഉള്‍പ്പെടുന്നു. ഇവയുടെ ഓരോന്നിന്റെയും പ്രധാന്യം പ്രത്യേകം എടുത്തുപറയേണ്ടവയാണ്.

ഇതിലേതെങ്കിലുമൊരു ഘടകത്തില്‍ കുറവ് വന്നാല്‍ തന്നെ അത് ശരീരത്തില്‍ പ്രതിഫലിക്കും. അത്തരത്തില്‍ വൈറ്റമിന്‍- സിയുടെ കുറവ് എങ്ങനെയെല്ലാം നമ്മളില്‍ പ്രതിഫലിക്കുമെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

Leave A Reply
error: Content is protected !!