ടി20 ലോകകപ്പ് മത്സരം; ഹാര്‍ദിക്കിന് പകരക്കാരനെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പ് മത്സരം; ഹാര്‍ദിക്കിന് പകരക്കാരനെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ദുബായ്: ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. 2019ല്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം ബൗളറല്ല. മാത്രമല്ല, ബാറ്റിംഗ് പ്രകടനവും താഴോട്ടാണ്. യുഎഇയില്‍ നടന്ന രണ്ടാംഘട്ട ഐപിഎല്‍ മത്സരങ്ങളില്‍ താരം ഫോമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എടുത്തുപറയത്തക്ക പ്രകടനമൊന്നും പാണ്ഡ്യയുടെ ഭാഗത്തിനിന്നുണ്ടായില്ല. താരത്തിന് പകരം ദീപക് ചാഹര്‍ , ഷാര്‍ദുല്‍ ഠാക്കൂര്‍എന്നിവരില്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

ലോകകപ്പില്‍ പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ടീമിന്റെ ബാലന്‍സിനെ ബാധിക്കുമെന്ന സംസാരവുമുണ്ട്. ഇപ്പോള്‍ താരത്തെ ടീമില്‍ എടുത്തതിനെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ”ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്റ്റര്‍മാര്‍ കരുതിക്കാണും പാണ്ഡ്യയെകൊണ്ട് പന്തെറിയിക്കാമെന്ന്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതും. മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്താനുള്ള കാരണവും അതുതന്നെ. നാലാം ബൗളറായിട്ടാണ് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!