സുവർണ സമ്മാന പദ്ധതിയുമായി അഹല്യ എക്സ്ചേഞ്ച്

സുവർണ സമ്മാന പദ്ധതിയുമായി അഹല്യ എക്സ്ചേഞ്ച്

അബുദാബി : യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ച് അധികൃതർ. 10 കാറും ഒരു കിലോ സ്വർണവുo (24 കാരറ്റ്) ജേതാക്കൾക്ക് സ്വന്തമാക്കാം.

ഒക്ടോബർ 15 മുതൽ ഫെബ്രുവരി 11 വരെ അഹല്യ എക്സ്ചേഞ്ചിലൂടെ പണം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. 30 ശാഖകളിലൂടെ പണമയയ്ക്കുന്നവരും സമ്മാനപദ്ധതിയിൽ ഉൾപ്പെടുമെന്ന് സീനിയർ മാർക്കറ്റിങ് മാനേജർ സന്തോഷ് നായർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!