ലോകകപ്പ് യോഗ്യത നിര്‍ണായക മത്സരം : ഒമാന് പത്തരമാറ്റ് വിജയം

ലോകകപ്പ് യോഗ്യത നിര്‍ണായക മത്സരം : ഒമാന് പത്തരമാറ്റ് വിജയം

മസ്‌കത്ത് : 2022 ഖത്തര്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ വിയറ്റ്നാമിനെതിരെ തിളക്കമാർന്ന വിജയവുമായി ഒമാന്‍. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒമാന്‍ ആധികാരിക വിജയം കരസ്ഥമാക്കിയത് .

39ാം മിനുട്ടില്‍ തായ്‌വാന്‍ ആദ്യ ഗോള്‍നേടി. ഒന്നാം പകുതിയുടെ അധിക സമയത്താണ് ഒമാന്‍ ആദ്യ ഗോള്‍ നേടി സമനില നേടിയത്. ആസിം അല്‍ സബ്ഹിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോള്‍ മുഹ്സിന്‍ ജൗഹര്‍ രണ്ടാം ഗോളും 63–ാം മിനിറ്റില്‍ സ്വലാഹ് അല്‍ യഹ്‌യ മൂന്നാം ഗോളും നേടി.

Leave A Reply
error: Content is protected !!