കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമായ ഡ്രൈനേജ് തടസ്സം ഉടൻ പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം

കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമായ ഡ്രൈനേജ് തടസ്സം ഉടൻ പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കോഴിക്കോട് നഗരത്തില്‍ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണം ഡ്രൈനേജ് തടസ്സമാണെന്നും എത്രയും പെട്ടെന്ന് തടസ്സം പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർദേശം നൽകി.

പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇന്ന് രാവിലെ 8 മണിക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. ജില്ലയിലെ നാശനഷ്ടങ്ങള്‍ , പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

‘കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 164.8 mm മഴ പെയ്തതായാണ് കണക്കാക്കുന്നത്. പ്രധാന നദികളില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും പ്രാദേശികമായ വെളളക്കെട്ട് പലസ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് വീടുകളില്‍ വെളളം കയറാനും റോ‍ഡുകള്‍ തടസ്സപ്പെടാനും ഇടയാക്കി. തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ 10 പുനരധിവാസ ക്യാമ്ബുകള്‍ തുറന്നു. ഇത് കൂടാതെ 23 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്’, മുഹമ്മദ്‌ റിയാസ് പറഞ്ഞു.

 

Leave A Reply
error: Content is protected !!