പീഡനക്കേസില്‍ പൊലീസ് വില പേശിയെന്ന ആരോപണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പീഡനക്കേസില്‍ പൊലീസ് വില പേശിയെന്ന ആരോപണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കൊച്ചി പീഡനക്കേസില്‍ പൊലീസ് വില പേശിയെന്ന ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് കോടതി റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു .

സംഭവംസത്യമെങ്കില്‍ ഗൗരവകരമാണെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേസില്‍ ഡി.ജി.പിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്.

പൊലീസ് നീതി നിഷേധം കാട്ടുന്നുവെന്നാരോപിച്ച്‌ ഡല്‍ഹി സ്വദേശികളായ കുടുംബം രംഗത്തു വന്നിരുന്നു. പെണ്‍കുട്ടിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ചില്‍ഡ്രന്‍സ് ഹോമിലുള്ള മക്കളെ തിരികെ കിട്ടാന്‍ 5 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.

 

Leave A Reply
error: Content is protected !!