സഞ്ചാരികളെ വിസ്മയിപ്പിക്കാൻ അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതൽ

സഞ്ചാരികളെ വിസ്മയിപ്പിക്കാൻ അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതൽ

അബുദാബി∙ സമുദ്രസഞ്ചാരവും മത്സ്യബന്ധനവും കൂടുതൽ സുഗമമാക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് ആരംഭിക്കും.നാഷനൽ എക്സിബിഷൻ സെന്ററിൽ 16 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 28 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

എക്സിബിഷന് അഭിമുഖമായുള്ള മറീനയിലാണ് ബോട്ട് പ്രദർശനം. ആഡംബര ബോട്ടുകൾ, അണ്ടർവാട്ടർ ജെറ്റ്, പായ്ക്കപ്പലുകൾ, ഹൗസ് ബോട്ട് ,യോട്ടുകൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ മുഖ്യ ആകർഷണം.

2 ഡോസ് പ്രതിരോധ വാക്സീൻ എടുത്തവർ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി എത്തിയാൽ ബോട്ട് ഷോ കാണാം. 12–15 വയസ്സുകാർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം മാത്രം മതി. അതെ സമയം 12 വയസിന് താഴെയുള്ളവർക്ക് പിസിആർ ആവശ്യമില്ല .

Leave A Reply
error: Content is protected !!