മരിയാപുരത്ത്​ പുതിയ ടവര്‍ വന്നതോടെ വോ​ള്‍​ട്ടേജ്​ ക്ഷാ​മ​ത്തി​ല്‍ നാട്ടുകാർ

മരിയാപുരത്ത്​ പുതിയ ടവര്‍ വന്നതോടെ വോ​ള്‍​ട്ടേജ്​ ക്ഷാ​മ​ത്തി​ല്‍ നാട്ടുകാർ

ചെ​റു​തോ​ണി: മ​രി​യാ​പു​ര​ത്തു പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ജി​യോ ട​വ​റി​ലേ​ക്ക് വൈ​ദ്യു​തി ന​ല്‍​കി​യത്തോടെ വോ​ള്‍​േ​ട്ട​ജ്​ ക്ഷാ​മ​ത്തി​ല്‍ വ​ല​യു​ക​യാ​ണ്​ നാട്ടുകാർ .നാ​ട്ടു​കാ​ര്‍​ക്ക് വൈ​ദ്യു​തി ന​ല്‍​കി​യി​രു​ന്ന ലൈ​നി​ല്‍​നി​ന്നാ​ണ് ട​വ​റി​ലേ​ക്കും ന​ല്‍​കു​ന്ന​ത്. ഇ​തോ​ടെ വോ​ള്‍​േ​ട്ട​ജ്​ ക്ഷാ​മം ഉണ്ടായത് .ബ​​ള്‍​​ബു​​ക​​ള്‍ മി​​ന്നി​​മാ​​ത്ര​​മാ​​ണ്​​ ഇ​​പ്പോ​​ള്‍ പ്ര​​കാ​​ശി​​ക്കു​​ന്ന​​ത്. ഇ​​തു കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തെ ബാ​​ധി​​ക്കു​​ന്നു​​ണ്ട്.

മ​​തി​​യാ​​യ വോ​​ള്‍​േ​​ട്ട​​ജ്​ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ നി​​ര​​വ​​ധി വീ​​ടു​​ക​​ളി​​ലെ ഇ​​ല​​ക്​​​ട്രി​​ക്, ഇ​​ല​​ക്‌ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ക​​ത്തി​​ന​​ശി​​ക്കു​​ക​​യും ചെ​​യ്​​​തു.ക​​ല​​ക്ട​​ര്‍ മു​​ത​​ല്‍ വൈ​​ദ്യു​​തി ബോ​​ര്‍​​ഡി​​ലെ ഉ​​യ​​ര്‍​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​​ക്കു​​വ​​രെ പ​​രാ​​തി കൊ​​ടു​​ത്തി​​ട്ടും ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​െ​​ല്ല​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

ജ​​ന​​റേ​​റ്റ​​ര്‍ ഉ​​ണ്ടാ​​യി​​ട്ടും വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ട​​വ​​ര്‍ പ്ര​​വ​​ര്‍​​ത്തി​​പ്പി​​ക്കു​​ന്ന​​ത്. ട​​വ​​റി​​ന്​ പു​​തി​​യ ക​​ണ​​ക്​​​ഷ​​നും ട്രാ​​ന്‍​​സ്‌​​ഫോ​​ര്‍​​മ​​റും സ്ഥാ​​പി​​ച്ച്‌​ വൈ​​ദ്യു​​തി ത​​ക​​രാ​​ര്‍ ഉ​​ട​​ന്‍ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ആ​​വ​​ശ്യം. ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭ സ​​മ​​ര​​പ​​രി​​പാ​​ടി​​ക്ക് രൂ​​പം​​ന​​ല്‍​​കാ​​നാ​​ണ്​ നീ​​ക്കം.

Leave A Reply
error: Content is protected !!