തെളിവ് ശേഖരണത്തിന് കടിച്ച പാ​മ്പി​ന്‍റെ ജ​ഡം പു​റ​ത്തെടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം

തെളിവ് ശേഖരണത്തിന് കടിച്ച പാ​മ്പി​ന്‍റെ ജ​ഡം പു​റ​ത്തെടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം

കൊല്ലം: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഉത്ര കൊ​ല​പാ​ത​ക കേസിൽ അ​സാ​ധാ​ര​ണ വ​ഴി​ക​ളിലൂടെയാണ് അ​ന്വേ​ഷ​ണം കടന്ന് പോയത്. പ​​​​ഴു​​​​ത​​​​ട​​​​ച്ച് ഓ​​​​രോ കു​​​​റ്റ​​​​വും കൃ​​​​ത്യ​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്കുകയായിരുന്നു അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​വും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും.

ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ സൂ​ര​ജ് ഉ​പ​യോ​ഗി​ക്കു​ക​യും പി​ന്നീ​ട് അ​ടി​ച്ചു കൊ​ല്ലു​ക​യും ചെ​യ്ത മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ജ​ഡം പു​റ​ത്തെടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തിയിരുന്നതും ഏറെ വിചിത്രമായ ംഭവമായിരുന്നു

. പോ​ലീ​സ്, വ​നം, സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ര്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യിരുന്നു കു​ഴി​ച്ചു​മൂ​ടി​യ പാ​മ്പി​നെ പു​റ​ത്തെടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഉ​ത്ര​യെ ക​ടി​ച്ചു​വെ​ന്നു ക​രു​തു​ന്ന പാ​മ്പും പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ പാ​മ്പും ഒ​ന്ന് ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യി​രുന്നു. ഉ​ത്ര​യു​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച വി​ഷ​വും ക​ണ്ടെ​ടു​ത്ത പാ​മ്പി​ന്‍റെ വി​ഷ​വും ഒ​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ഉ​ത്ര​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വു​മാ​യി ഒ​ത്തു നോ​ക്കിയിരുന്നു.

152 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ വി​ഷ പ​ല്ല്, ക​ശേ​രു​ക്ക​ള്‍, ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. പാ​മ്പ് ഏ​ത് ഇ​ന​ത്തി​ല്‍​പ്പെ​ട്ട​താ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി. പാന്പിന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ൾ ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്നിരുന്നു.

ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. ആ കൊലപതകത്തില്‍ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിര്‍ണായകമായത്.

Leave A Reply
error: Content is protected !!