സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

കുറുപ്പംപടി: പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു .രായമംഗലം പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്ബ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.പി.അജയകുമാര്‍ ഉദ്‌ഘാടനം ചെയ്തു. പുല്ലുവഴി ആരോഗ്യ ഡിസ്‌പന്‍സറിയിലെ ഡോ.ജോസഫ് തോമസ് രോഗികളെ പരിശോധിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ശ്രീനാഥ്, ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസര്‍ രാജീവ്‌, വൈദ്യരത്നം ഔഷധ ശാല പ്രതിനിധി പി.പി.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.

ഒല്ലൂര്‍ വൈദ്യരത്നം ഔഷധ ശാലയുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചത്.
സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് ജില്ലയില്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തുന്നത്. ബോധവല്‍കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 16-ന് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചാരണം സമാപിക്കും.

Leave A Reply
error: Content is protected !!