ചാലക്കുടിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു: 77 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ചാലക്കുടിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു: 77 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ചാലക്കുടി: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തില്‍ അഞ്ച്​ ക്യാമ്ബുകളാണ് തുറന്നത് . 77 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും ചെയ്​തു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും ഉള്ള പ്രദേശങ്ങളില്‍നിന്നാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്​.

പരിയാരം പഞ്ചായത്തില്‍ കുറ്റിക്കാട് സെന്‍റ്​ സെബാസ്​റ്റ്യന്‍ സ്കൂളിലേക്ക് നാല്​ കുടുംബങ്ങളെ മാറ്റി. 11 പേരാണ് ഇവിടെയുള്ളത്. മംഗലന്‍ കോളനിയിലെ 18 കുടുംബങ്ങളെ പരിയാരം സെന്‍റ്​ ജോര്‍ജ്​ സ്കൂളിലേക്ക് മാറ്റി. കിഴക്കേ ചാലക്കുടി വില്ലേജില്‍ കുട്ടാടപാടത്തുനിന്ന് ഒമ്ബത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്ബല ഹാളിലേക്കും കൂടപ്പുഴ സാന്ത്വനം വൃദ്ധസദനത്തില്‍നിന്ന് പത്ത്​ വനിത അന്തേവാസികളെ ഫാ. ജോണ്‍ അഗതിമന്ദിരത്തിലേക്കും വെള്ളിക്കുളങ്ങര വില്ലേജില്‍ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടേണ്ട നമ്ബര്‍ : 0480 2705800, 8848357472.

Leave A Reply
error: Content is protected !!