കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു

ആലപ്പുഴ: തുടർച്ചയായ മഴയെ തുടർന്ന് കുളത്തിലെ ജലനിരപ്പ് ഉയർന്ന് റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു..

ചെന്നിത്തല പുത്തൻകുളങ്ങര ബന്ധുവീട് സന്ദർശിക്കാൻ വന്ന കല്ലുമല സ്വദേശികളായ പ്രായമായ അമ്മയും, മകളും കൊച്ചുമക്കളും അടങ്ങിയ കുടുബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ആലപ്പുഴ മാന്നാറിൽ വലിയകുളങ്ങര ചേനശേരി കുളത്തിലേക്കാണ് കാർ മറിഞ്ഞത്.

കുളത്തിൽ ഉണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിച്ച് കാർ നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാർ ഇവരെ കാറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ആർക്കും പരിക്കില്ല. റോഡിൽ വെള്ളം നിറഞ്ഞ് കുളവും റോഡും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിലാണ് അപകടം ഉണ്ടായത്.

Leave A Reply
error: Content is protected !!